കൊച്ചി: വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോന പള്ളിയങ്കണത്തിൽ ലഹരിക്കെതിരെ "അമ്മ വിളക്ക് "പ്രോഗ്രാം നടത്തി.അന്ധകാരമാകുന്ന ലഹരികൾക്കെതിരെ പ്രകാശം ചൊരിയുന്നവരായി മാറേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി അമ്മമാർ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
ഇടപ്പള്ളി സെൻ്റ് ജോർജ് ഫൊറോന വികാരി ഫാ. ആൻ്റണി മഠത്തുംപടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫൊറോന പ്രസിഡൻ്റ് ഡോ. ......
മെയ് ഒന്നു മുതൽ എടിഎം ഇടപാടുകൾക്ക് ചിലവേറും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതോടെയാണ് എടിഎം ഇടപാടുകൾക്കുള്ള ചാർജ്ജുകൾ വർധിക്കുന്നത്. ......

ദോഹ: പോസിറ്റീവ് സാമ്പത്തിക സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഖത്തർ ഗണ്യമായ പുരോഗതി കൈവരിച്ചതായി ദേശീയ ആസൂത്രണ കൗൺസിൽ പ്രഖ്യാപിച്ചു.
സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 184 രാജ്യങ്ങളിൽ ഖത്തർ ആഗോളതലത്തിൽ 27-ാം സ്ഥാനത്താണ് എന്ന് ദേശീയ ആസൂത്രണ കൗൺസിൽ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു.സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രണ കാര്യക്ഷമതയെ പിന്തുണയ്ക്കുന്നതിനും, നിയമവാഴ്ച ഏകീകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഈ പുരോഗതി ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള 184 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള സൂചികയിൽ ഖത്തർ ആഗോളതലത്തിൽ സാമ്പത്തികമായി മുന്നേറിയ നിരവധി രാജ്യങ്ങളെക്കാൾ മുന്നിലാണ്ഖത്തർ.ജപ്പാൻ (ആഗോളതലത്തിൽ 28-ാം സ്ഥാനം), യുണൈറ്റഡ് കിംഗ്ഡം (ആഗോളതലത്തിൽ 33-ാം സ്ഥാനം), ബെൽജിയം (ആഗോളതലത്തിൽ 34-ാം സ്ഥാനം), ഇറ്റലി (ആഗോളതലത്തിൽ 81-ാം സ്ഥാനം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.ലോകത്തിലെ ഏറ്റവും സാമ്പത്തികമായി സ്വതന്ത്രമായ രാജ്യങ്ങളുടെ 2025 ലെ പട്ടികയിൽ സിംഗപ്പൂർ ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ സമ്പദ്വ്യവസ്ഥയായി ഒന്നാം സ്ഥാനം നിലനിർത്തി, ഉയർന്ന സാമ്പത്തിക പ്രതിരോധശേഷിയും സമൃദ്ധിയും പ്രകടമാക്കി. ലോകത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തും, അയർലൻഡ് മൂന്നാം സ്ഥാനത്തും, തായ്വാൻ നാലാം സ്ഥാനത്തും എത്തി, സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന റാങ്കിംഗാണിത്. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) അർജന്റ്കൺസൾട്ടേഷൻ സെന്റർ(UCC)പ്രവർത്തനനിരതമായിട്ട് അഞ്ച് വർഷം പിന്നിടുന്നു. കോവിഡ് കാലത്ത് രോഗികൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2020 ൽ ആരംഭിച്ച അടിയന്തര കൺസൾട്ടേഷൻ സെന്റർ
ഇതുവരെയായി 800,000-ത്തിലധികം കോളുകളാണ് സ്വീകരിച്ചത്.രോഗികൾക്ക് ഉചിതമായ രോഗനിർണയങ്ങൾ ലഭിക്കുന്നതിന് ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി സംസാരിക്കാൻ അനുവദിക്കുന്നു. ......
തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ റയിൽവെ ഭൂപടത്തിലും വിഴിഞ്ഞത്തിന് സുപ്രധാന സ്ഥാനം കൈവരും. രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂഗർഭ റെയിൽവേ ലൈനാകും വിഴിഞ്ഞത്തേത്. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കിലോമീറ്റർ തുരങ്കവും 11.2 കിലോമീറ്റർ നീളമുള്ള പിർ പഞ്ചൽ തുരങ്കവുമാകും വിഴിഞ്ഞം ഭൂഗർഭ റയിൽപാതയെക്കാൾ നിളമുള്ളവ. ......
കൊച്ചി : സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.ഈ മഹാ വിപത്തിനെ അടിച്ചമർത്താൻ പോലീസിനും, എക്സസെസിനും പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം.മദ്യ,ലഹരി വ്യാപനത്തിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ കർശന നിർദ്ധേശം എടുത്ത് ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളെ പിരിച്ച് വിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. ......
കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടി പിൻവലിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സഭയിൽ അറിയിച്ചു.
പരമാവധി ജലനിരപ്പിൽ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കുകയും ഇതിന് പുറത്തുള്ള 100 മീറ്റർ ചുറ്റളവിലെ നിർമ്മാണത്തിന് ജലസേചന വകുപ്പിൻ്റെ എൻ.ഒ.സി നിർദ്ദേശിക്കുന്നതുമായിരുന്നു സർക്കാരിൻ്റെ ഉത്തരവ്.
യു.ഡി.എഫിൻ്റെ മലയോര ജാഥയിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചതും ഈ വിഷയത്തിലായിരുന്നു. ......
റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. ......
വളരെക്കാലത്തെ മാന്ദ്യത്തിനുശേഷം പ്രതിരോധ ഓഹരികൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലധികം ഇടിവും 2025 ൽ 9 ശതമാനത്തിലധികം ഇടിവും നേരിട്ട ഓഹരി ഒടുവിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ......